ബംഗളൂരു: മലയാളി താരം ആഷിഖ് കുരുണിയന് ഇനി ബംഗളൂരു എഫ്സിയിൽ തിളങ്ങും.എഫ്സി പൂന സിറ്റിയില്‍നിന്നാണ് ആഷിഖ് ബംഗളൂരുവിന്റെ നീലക്കുപ്പായത്തിലേക്ക് എത്തുന്നത്.
/sathyam/media/post_attachments/qPqYVzBmq4D5rGoKB7fH.jpg)
നാലു വര്‍ഷത്തെ കരാറാണ് ബംഗളൂരുവുമായി ആഷിഖ് ഒപ്പുവച്ചിരിക്കുന്നത്. മലപ്പുറം സ്വദേശിയായ താരത്തിനായി 70 ലക്ഷത്തോളം രൂപ ട്രാന്‍സ്ഫര്‍ തുകയായി ബംഗളൂരു മുടക്കിയെന്നാണ് അറിയുന്നത്.
ഒരു ഇന്ത്യന്‍ താരത്തിനായി മുടക്കുന്ന രണ്ടാമത്തെ വലിയ ട്രാന്‍സ്ഫര്‍ തുകയാണിത്. നേരത്തെ ജംഷഡ്പുര്‍ എഫ്സിയില്‍ നിന്ന് 90 ലക്ഷം രൂപ നല്കി എ ടികെ മൈക്കല്‍ സൂസൈരാജിനെ സ്വന്തമാക്കിയിരുന്നു. നിലവില്‍ ലോകകപ്പ് യോഗ്യതയ്ക്കായുള്ള ഇന്ത്യന്‍ ക്യാമ്പിലാണ് താരം.