കേരളം

അന്നദാനം, സപ്താഹം, നവാഹം തുടങ്ങിയവ നടത്തരുത്; ഒരേ സമയം 15 പേരില്‍ കൂടുതല്‍ ദര്‍ശനത്തിനായി ക്ഷേത്രങ്ങളില്‍ ഉണ്ടാകരുത്; ബലിതര്‍പ്പണ ചടങ്ങുകള്‍ നിയന്ത്രണങ്ങളോടെ നടത്താം-മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, June 23, 2021

തിരുവനന്തപുരം: ടിപിആര്‍ 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

നിര്‍ദ്ദേശങ്ങള്‍

  1. ക്ഷേത്രങ്ങളുടെ പൂജാസമയങ്ങള്‍ ലോക്ക്ഡൗണിന് മുമ്പ് എപ്രകാരമായിരുന്നുവോ ആ നിലയ്ക്ക് ക്രമീകരിക്കണം.
  2. ഒരേ സമയം 15 പേരില്‍ കൂടുതല്‍ ദര്‍ശനത്തിനായി ക്ഷേത്രങ്ങളില്‍ ഉണ്ടാകരുത്. പൂജാസമയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. ദര്‍ശനത്തിനെത്തുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം
  3. ശ്രീകോവിലില്‍ നിന്ന് ശാന്തിക്കാര്‍ ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യരുത്. വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഒരു ഭാഗത്ത് ഭക്തരുടെ പേര് എഴുതി സൂക്ഷിക്കേണ്ടതും, അവിടെ നിന്ന് കൈപ്പറ്റുന്നതിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതുമാണ്.
  4. ബലിതര്‍പ്പണ ചടങ്ങുകള്‍ സാമൂഹിക അകലം പാലിച്ച് ഒരേ സമയം 15 പേരില്‍ കൂടാത്ത തരത്തില്‍ നടത്താം.
  5.  അന്നദാനം, സപ്താഹം, നവാഹം തുടങ്ങിയവ നടത്തരുത്.
×