യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമല്ല. വ്യത്യസ്തങ്ങളായ സംസ്‌ക്കാരങ്ങളുള്ള പ്രദേശങ്ങളിലേക്ക് യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. നഗരവും പ്രകൃതിയും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന അപൂര്‍വ്വം നാടുകളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍.
/sathyam/media/post_attachments/RxRBYTWSAMRyuotPID4l.jpg)
കടല്‍ക്കാഴ്ചകള്‍ക്ക് പരിധിയില്ലാത്ത സാധ്യതകള്‍ നല്കുന്ന ഈ നഗരം വേനല്‍ക്കാലത്ത് ഇരുകയ്യും നീട്ടി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. കേപ് ടൗണിലെ കാഴ്ചകള്‍ ആസ്വദിക്കണം എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ടേബിള്‍ മൗണ്ടന്‍റെ ഉയരങ്ങളിലേക്ക് പോകണം.
നഗരത്തിന്റെ തീരദേശ കാഴ്ചകളും സെന്റ് ജോർജ്ജ് മാൾ, ഗ്രീൻമാർക്കറ്റ് സ്‌ക്വയർ എന്നിവിടങ്ങളിലെ ദൃശ്യങ്ങളും എല്ലാം ഇവിടെനിന്നും കണ്ടാസ്വദിക്കാം. ക്യാമ്പ്സ് ബേയിലെ ഒപരു പകലും യാത്രയില്‍ മറക്കാതെ ഉള്‍പ്പെടുത്തണം.
അതുപോലെ തന്നെ ലോകോത്തര ബീച്ചുകളും വർഷം മുഴുവനും സൗമ്യമായ കാലാവസ്ഥയും കൊണ്ട് സാൻ ഡീഗോ യാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണ്. മിഷൻ ബീച്ച്ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
സ്കൂബാ ഡൈവിങ്ങിനും സ്നോര്‍ക്കലിങ്ങിനും ഇവിടുത്തെ വിവിധ ബീച്ചുകളില്‍ സൗകര്യമുണ്ട്. ഭക്ഷണങ്ങള്‍ക്കും ഈ നഗരം പേരുകേട്ടതാണ്.
തെരുവുഭക്ഷണങ്ങള്‍ ആസ്വദിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനും അവസരങ്ങളുണ്ട്. ക്ലാസിക് അമേരിക്കൻ ഹോട്ട് ഡോഗ് മുതൽ ബർഗറുകളും ഫിഷ് ടാക്കോകളും വരെ ഇവിടെ ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us