Advertisment

ഊട്ടിയും കൊടൈക്കനാലും കണ്ടു മടുത്തവർക്ക് നവ്യാനുഭവം സമ്മാനിച്ച്‌ യേർക്കാട്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഊട്ടിയും കൊടൈക്കനാലും കണ്ടു മടുത്തവർക്ക് നവ്യാനുഭവം സമ്മാനിച്ച്‌ യേർക്കാട്. സമുദ്രനിരപ്പിൽ നിന്നു 1500 മീറ്റർ ഉയരത്തിലുള്ള യേർക്കാട് തമിഴ്നാട്ടിലെ സേലം ജില്ലയിലെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രമാണ്‌.

Advertisment

publive-image

കാപ്പിത്തോട്ടങ്ങളും ഓറഞ്ച്ത്തോട്ടങ്ങളുമാണ് ഇൗ മനോഹരയിടത്തിന് മാറ്റുകൂട്ടുന്നത്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു ഓർക്കിഡ് തോട്ടവും ഇവിടെ ഉണ്ട്. മാൻ, കാട്ടുപോത്ത്, മുയൽ, കുറുക്കൻ, കീരി, അണ്ണാൻ, വിവിധയിനം പാമ്പുകൾ, ബുൾബുൾ പക്ഷി, കുരുവികൾ, തുടങ്ങിയ സസ്യ ജീവി ജാലങ്ങളുടെ വലിയൊരു ലോകവും ഇവിടെയുണ്ട്.

സേലത്തു നിന്നുള്ള യേർക്കാടേക്കുള്ള ഹെയർപിൻ വളവു കയറിയുള്ള യാത്രയാണ് ഹരം പകരുന്നത്. ചുരത്തിലൂടെയുള്ള ഡ്രൈവിങ് മികച്ച അനുഭവമാണ്. മുകളിലേക്ക് കയറുന്തോറും യേർക്കാടിന്റെ കാലാവസ്ഥയും കാഴ്ചയും കൂടുതൽ മനോഹര്യത പകരും.

എമറാൾഡ് തടാകം എന്നറിയപ്പെടുന്ന പ്രകൃതിദത്ത തടാകമാണ് യേർക്കാടിന്റെ ഏറ്റവും ആകർഷകമായ കാഴ്ച. മേഘങ്ങളാൽ ചുറ്റപ്പെട്ട കുന്നുകളും അതിന്റെ തീരത്തെ പൂന്തോട്ടവും നിറഞ്ഞ തടാകം കണ്ണുകൾക്ക് വിരുന്നാണ് സമ്മാനിക്കുന്നത്.

പഗോഡ പോയിന്റ് അല്ലെങ്കിൽ പിരമിഡ് പോയിന്റ് യേർക്കാട് കുന്നുകളുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വ്യൂ പോയിന്റാണിത്. നാല് കല്ലുകൾ കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്നതിനാലാണ് ഇതിന് പിരമിഡ് പോയിന്റ് എന്ന് പേര് ‌നൽകിയിരിക്കുന്നത്. പ്രാദേശിക ഗോത്രവർഗക്കാർ നിർമിച്ചതെന്ന് പറയപ്പെടുന്നു, ഇപ്പോൾ ഇൗ കല്ലുകളുടെ കൂമ്പാരങ്ങൾക്കിടയിൽ ഒരു രാമക്ഷേത്രമുണ്ട്.

മേട്ടൂർ ഡാമിന്റെയും സേലം പട്ടണത്തിന്റെയും അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന, വളഞ്ഞുപുളഞ്ഞ ഘട്ട് റോഡിനെ അഭിമുഖീകരിക്കുന്ന ഒരു വ്യൂപോയിന്റാണ് ലേഡീസ് സീറ്റ്. കൂടാതെ, മനോഹരമായ കാഴ്ച ആസ്വദിക്കാനായി ഒരു വ്യൂവിങ് ടവറും ഇവിടെയുണ്ട്. ഈ വ്യൂവിങ് ടവർ പകൽസമയത്ത് മാത്രം സന്ദർശകർക്കായി തുറന്നിരിക്കും. പഗോഡ പോയിന്റിന് സമീപമാണ് ഇൗ കാഴ്ച.

Advertisment