രാത്രിയുടെ മറവിൽ മാനുകൾ തമ്മിലുള്ള വിനിമയം പ്രകാശവേഗത്തിൽ; വനത്തിനുള്ളിലെ പ്രകൃതിദത്ത നിയോൺ ലാംപുകളെക്കുറിച്ച് ലോകം അമ്പരക്കുന്ന കണ്ടെത്തൽ

author-image
Neenu
Updated On
New Update
stunning-winter-scene-stag-silhouette-snowy-forest-magical-teal-night-deer-trees-woods-nature-dark-majestic-stag-silhouette-winter-362251625

കാ​ട്ടി​ലെ മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ സ​ന്ധ്യാ​നേ​ര​ത്തോ, പു​ല​ർ​ച്ചെ​യോ നി​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് സ​ങ്ക​ൽ​പ്പി​ക്കു​ക. മ​നു​ഷ്യ​നേ​ത്ര​ങ്ങ​ൾ​ക്ക് ഒ​ന്നും കാ​ണാ​നാ​വി​ല്ലെ​ങ്കി​ലും, ആ ​വ​ന​ഭൂ​മി​യി​ൽ ഒ​രു "പ്ര​കാ​ശ​മേ​ള' ന​ട​ക്കു​ന്നു​ണ്ടാ​കാം.

Advertisment

ആ​ൺ​മാ​നു​ക​ൾ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പെ​ൺ​മാ​നു​ക​ളെ അ​റി​യി​ക്കാ​ൻ മ​ര​ങ്ങ​ളി​ലും മ​ണ്ണി​ലും അ​വ​ശേ​ഷി​പ്പി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ൾ ഇ​രു​ട്ടി​ൽ നി​യോ​ൺ വി​ള​ക്കു​ക​ൾ പോ​ലെ തി​ള​ങ്ങു​ന്നു​വെ​ന്നു പു​തി​യ പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​യാ​യ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ജോ​ർ​ജി​യ​യി​ലെ ഗ​വേ​ഷ​ക​രാ​ണ് പ്ര​കൃ​തി​യി​ലെ അ​ത്ഭു​ത​പ്ര​തി​ഭാ​സം ക​ണ്ടെ​ത്തി​യ​ത്. 

തി​ള​ങ്ങു​ന്ന അ​ട​യാ​ള​ങ്ങ​ൾ

പ്ര​ജ​ന​ന കാ​ല​ത്ത് ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന​തി​നാ​യി ആ​ൺ​മാ​നു​ക​ൾ മ​ര​ത്തോ​ലു​ക​ൾ കൊ​മ്പു​കൊ​ണ്ട് ഉ​ര​ച്ചു​മാ​റ്റാ​റു​ണ്ട്.  കൂ​ടാ​തെ മ​ണ്ണി​ൽ കു​ഴി​ക​ളു​ണ്ടാ​ക്കി അ​വി​ടെ മൂ​ത്ര​മൊ​ഴി​ച്ച് അ​ട​യാ​ള​ങ്ങ​ൾ  ഇ​ടാ​റു​മു​ണ്ട്. ഈ ​അ​ട​യാ​ള​ങ്ങ​ളി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ഗ​ന്ധം നോ​ക്കി​യാ​ണ് പെ​ൺ​മാ​നു​ക​ൾ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​ത് എ​ന്നാ​ണ് ഇ​തു​വ​രെ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഗ​ന്ധ​ത്തി​നൊ​പ്പം ഈ ​അ​ട​യാ​ള​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന വെ​ളി​ച്ച​വും ആ​ശ​യ​വി​നി​മ​യ​ത്തി​ന് സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ.

ഫോ​ട്ടോ​ലൂ​മി​ന​സെ​ൻ​സ് (Photoluminescence)

ഫോ​ട്ടോ​ലൂ​മി​ന​സെ​ൻ​സ് എ​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഇ​തി​നു പി​ന്നി​ൽ. ഒ​രു വ​സ്തു പ്ര​കാ​ശ​ത്തെ ആ​ഗി​ര​ണം ചെ​യ്ത ശേ​ഷം മ​റ്റൊ​രു ത​രം​ഗ​ദൈ​ർ​ഘ്യ​ത്തി​ൽ അ​തി​നെ പു​റ​ത്തു​വി​ടു​ന്ന രീ​തി​യാ​ണി​ത്. മ​നു​ഷ്യ​ർ​ക്ക് കാ​ണാ​ൻ ക​ഴി​യാ​ത്ത അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യാ​ണ് മാ​നു​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. ഗ​വേ​ഷ​ക​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, പു​ല​ർ​ച്ചെ​യും സ​ന്ധ്യാ​നേ​ര​ത്തും ഒ​രു മാ​നി​ന്‍റെ ക​ണ്ണി​ലൂ​ടെ നോ​ക്കി​യാ​ൽ ഈ ​അ​ട​യാ​ള​ങ്ങ​ൾ നി​യോ​ൺ വി​ള​ക്കു​ക​ൾ പോ​ലെ തി​ള​ങ്ങു​ന്ന​തു കാ​ണാം.

ക​ണ്ടെ​ത്ത​ലു​ക​ൾ

ജോ​ർ​ജി​യ​യി​ലെ വൈ​റ്റ് ഹാ​ൾ വ​ന​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 146 മാ​ൻ അ​ട​യാ​ള​ങ്ങ​ളാ​ണ് ഗ​വേ​ഷ​ക​ർ പ​രി​ശോ​ധി​ച്ച​ത്. മ​ണ്ണി​ൽ ക​ല​ർ​ന്ന മൂ​ത്രം വെ​ള്ള പെ​യി​ന്‍റ് ഒ​ഴി​ച്ച​തു​പോ​ലെ വെ​ളു​ത്ത നി​റ​ത്തി​ൽ തി​ള​ങ്ങു​ന്ന​താ​യി ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. മ​ര​ത്തോ​ലു​ക​ൾ ഉ​ര​ച്ചു​മാ​റ്റി​യ ഭാ​ഗ​ങ്ങ​ളും സ​മാ​ന​മാ​യ രീ​തി​യി​ൽ പ്ര​കാ​ശം പു​റ​പ്പെ​ടു​വി​ക്കു​ന്നു. പ്ര​ജ​ന​ന​കാ​ല​ത്താ​ണ് അ​ട​യാ​ള​ങ്ങ​ളു​ടെ പ്ര​കാ​ശ​തീ​വ്ര​ത വ​ർ​ധി​ക്കു​ന്ന​തെ​ന്നും ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

വെ​ളി​ച്ചം എ​ന്തി​നു​വേ​ണ്ടി

മാ​നു​ക​ൾ എ​ന്തി​നാ​ണ് ഇ​ത്ത​ര​ത്തി​ൽ തി​ള​ങ്ങു​ന്ന അ​ട​യാ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗ​വേ​ഷ​ക​ർ വി​ശ​ദീ​ക​രി​ക്കു​ന്നു. മ​റ്റ് ആ​ൺ​മാ​നു​ക​ളെ ഭ​യ​പ്പെ​ടു​ത്താ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ട​യാ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന ആ​ൺ​മാ​നു​ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ട​യാ​ളം ക​ണ്ടാ​ൽ മാ​റി​നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത​യേ​റെ​യും. 
പെ​ൺ​മാ​നു​ക​ൾ​ക്ക് ക​രു​ത്ത​രാ​യ പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ ഈ "​നി​യോ​ൺ അ​ട​യാ​ള​ങ്ങ​ൾ' സ​ഹാ​യി​ക്കു​ന്നു. കാ​റ്റി​ന്‍റെ ദി​ശ മാ​റു​ന്ന​തു കാ​ര​ണം ഗ​ന്ധം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കാ​ഴ്ച​യി​ലൂ​ടെ ഇ​ണ​യു​ടെ സാ​മീ​പ്യം ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​കു​ന്നു.

ഗ​വേ​ഷ​ണം തു​ട​രും

ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കു പ​രി​മി​തി​ക​ളും ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ല​ബോ​റ​ട്ട​റി സാ​ഹ​ച​ര്യ​ത്തി​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് വെ​ളി​ച്ച​ത്തി​ലാ​ണ് തി​ള​ക്കം പ​രി​ശോ​ധി​ച്ച​ത്. സ്വാ​ഭാ​വി​ക വെ​ളി​ച്ച​ത്തി​ൽ മാ​നു​ക​ളു​ടെ ക​ണ്ണു​ക​ൾ​ക്കി​ത് കൃ​ത്യ​മാ​യി എ​ങ്ങ​നെ അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. എ​ങ്കി​ലും, പ്ര​കൃ​തി​യി​ലെ നി​ഗൂ​ഢ​മാ​യ വി​നി​മ​യ രീ​തി​ക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​താ​ണ് ഈ ​പ​ഠ​നം. ന​മ്മ​ൾ കാ​ണു​ന്ന​തി​നേ​ക്കാ​ൾ വ​ർ​ണാ​ഭ​മാ​ണ് കാ​ട്ടി​ലെ ഓ​രോ കാ​ഴ്ച​യു​മെ​ന്ന് ഈ ​ക​ണ്ടെ​ത്ത​ൽ ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ക്കു​ന്നു.

Advertisment