ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; വഞ്ചിയൂര്‍ സബ് ട്രഷറിയിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, August 3, 2020

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് രണ്ടു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാലിനെ സര്‍വീസില്‍ നിന്ന് അടിയന്തരമായി പിരിച്ചുവിട്ടു. നോട്ടീസ് നല്‍കാതെയാണ് പിരിച്ചുവിട്ടത്.

വെട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരന്‍ ഒഴികെയുള്ള ഉദ്യോഗസ്ഥരെയെല്ലാം വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് സ്ഥലം മാറ്റി. ബിജുലാലിനെ പിരിച്ചുവിടുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും.

വിരമിച്ച സബ് ട്രഷറി ഓഫീസറുടെ യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് ബിജുലാല്‍ തട്ടിപ്പ് നടത്തിയത്. മന്ത്രി തോമസ് ഐസക് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിന് ശേഷമാണ് ഇയാളെ പിരിച്ചുവിടാന്‍ നടപടിയെടുത്തത്.

×