അടിയന്തിര ചികിത്സയ്ക്ക് എത്തിച്ച കുഞ്ഞ് ചികിത്സക്കിടെ മരണപ്പെട്ടു

New Update

കാഞ്ഞങ്ങാട്/ കൊച്ചി : ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സോഷ്യല്‍ മീഡിയ സഹായത്തോടെ 23-5-2020 തീയതി പരിയാരത്ത് നിന്ന് എറണാകുളം അമൃതയില്‍ ചികിത്സക്ക് കൊണ്ട് പോയ അപൂര്‍വ ജനിതക രോഗം ബാധിച്ച കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.27തിയതി രാത്രിയോടെ കുഞ്ഞ് മരണപ്പെട്ടു. 27ന് അടിയന്തിര ഓപ്പറേഷന് വിധേയമായിരുന്നു.

Advertisment

publive-image

കാസര്‍കോട് ജില്ലയില്‍ ബളാല്‍ സ്വദേശി രാജേഷ് രമാദേവി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരണപ്പെട്ടത്. അച്ഛന്‍ രാജേഷ് കുവൈത്തിലാണ്. 28ന് രാവിലെ ആംബുലന്‍സില്‍ ബളാല്‍ വീട്ടില്‍ എത്തിച്ച മൃതദേഹം മറവ് ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഗള്‍ഫ് ഘടകമാണ് ആംബുലന്‍സ് ഒരുക്കി നല്‍കിയത്. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് കുടുംബത്തെ അനുശോചനം അറിയിച്ചു.

treatment baby death
Advertisment