ഉപതിരഞ്ഞെടുപ്പ്; ത്രിപുരയിലും യുപിയിലും ബിജെപിക്ക് തിളക്കമാർന്ന വിജയം

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

ലക്‌നൗ: ത്രിപുര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിളക്കമാർന്ന വിജയം. ഉത്തര്‍പ്രദേശിലെ ഹമിര്‍പുര്‍ മണ്ഡലത്തില്‍ ബിജെപിയുടെ യുവ്‌രാജ് സിംഗ് 17,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുവ്‌രാജ് സിംഗ് 74,168 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി സമാജ്‌വാദി പാര്‍ട്ടിയുടെ മനോജ് പ്രജാപതിക്ക് 56,397 വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ.

Advertisment

ബിജെപിയുടെ മിമി മജുംദാര്‍ ത്രിപുരയിലെ ബധാര്‍ഗട്ടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ച ഘട്ടം മുതല്‍ വ്യക്തമായ ഭൂരിപക്ഷം കാത്തു സൂക്ഷിച്ച ബിജെപി സ്ഥാനാര്‍ത്ഥി 5000ലധികം വോട്ടുകള്‍ക്കാണ് സിപിഐയുടെ ബുള്‍ട്ടി ബിശ്വാസിനെ പരാജയപ്പെടുത്തിയത്.

മിമി മജുംദാര്‍ 20,471 വോട്ടുകള്‍ നേടിയപ്പോള്‍ ബുള്‍ട്ടി ബിശ്വാസ് 15,211 വോട്ടുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 9,101 വോട്ടുകളോടെ മൂന്നാമതായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശും ത്രിപുരയും ബിജെപി തൂത്തുവാരിയിരുന്നു. ബിജെപിയുടെ സിറ്റിങ് എംഎല്‍എ ദിലിപ് സര്‍ക്കാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്.

Advertisment