അമേരിക്കയില്‍ പോര്‍ക്ക് പ്ലാന്റിലെ 370ലേറെ ജീവനക്കാര്‍ക്ക് കൊവിഡ്; രോഗബാധിതരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല !

New Update

publive-image

മിസോറി: അമേരിക്കയില്‍ മിസോറിയിലുള്ള പോര്‍ക്ക് പ്ലാന്റിലെ 370ലേറെ ജീവക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബുച്ചാനന്‍ കണ്‍ട്രിയിലുള്ള ട്രയംഫ് ഫുഡ്‌സിലാണ് സംഭവം.

Advertisment

കൊവിഡ് ബാധിതരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് മിസോറി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ഇവിടുത്തെ 1500 ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

എണ്ണായിരത്തിലേറെ പേര്‍ക്കാണ് ഇതുവരെ മിസോറിയില്‍ കൊവിഡ് ബാധിച്ചത്. 352 പേര്‍ മരിച്ചു.

Advertisment