ടൈഗര്‍ 900-യുടെ ഡെലിവറി ആരംഭിച്ച് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്

സത്യം ഡെസ്ക്
Monday, July 6, 2020

ടൈഗര്‍ 900-യുടെ ഡെലിവറി ആരംഭിച്ച് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്. 2020 ജൂണ്‍ 19-നാണ് പ്രീമിയം അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ബൈക്ക് എത്തുന്നത്.

നേരത്തെ ഡീലര്‍ഷിപ്പില്‍ എത്തിയ ബൈക്കിന്റെ ഡെലിവറി അധികം വൈകാതെ തന്നെ ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇതിനോടകം തന്നെ ബൈക്കിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

50,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്. മൂന്ന് വകഭേദങ്ങളില്‍ എത്തുന്ന ബൈക്കിന്റെ പ്രാരംഭ പതിപ്പിന് 13.70 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 15.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

×