തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് വിട്ട് നല്‍കുന്നതിനുള്ള ലേല നടപടികള്‍ക്കുള്ള വിദഗ്ധ ഉപദേശം തേടിയത് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ള നിയമസ്ഥാപനത്തെയാണ്. ഒരു വശത്ത് അദാനിക്കെതിരെ സമരം പ്രഖ്യാപിക്കുകയും മറുവശത്ത് അദാനിയുമായി ഒത്തുകളിക്കുകയും ചെയ്യുന്ന ഒറ്റുകാരായി സര്‍ക്കാരും സിപിഎമ്മും മാറികഴിഞ്ഞുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
/sathyam/media/post_attachments/SxnVI2uZKfzzcfluYduO.jpg)
മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് ഗ്രൂപ്പാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ലേലത്തില്‍ പങ്കെടുത്ത കെഎസ്‌ഐഡിസിക്ക് നിയമോപദേശം നല്‍കിയത്. ഈ നിയമ സ്ഥാപനത്തിന്റെ പാര്‍ട്‌നറാണ് കരണ്‍ അദാനിയുടെ ഭാര്യ പരിധി അദാനി. ലേലതുക ഉള്‍പ്പെടെ നിര്‍ണയിക്കുന്നതില്‍ ഈ സ്ഥാപനം നിര്‍ണായകമായ പങ്ക് വഹിച്ചതായി വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു.
പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിവാദമായ കെപിഎംജിയും ലേലകാര്യത്തില്‍ കെഎസ്‌ഐഡിസിയും ഉപദേശിച്ചിരുന്നു. കെപിഎംജിക്ക് ഒരു കോടി 57 ലക്ഷം രൂപയും മംഗല്‍ദാസ് ഗ്രൂപ്പിന് 55 ലക്ഷം രൂപയും ഫീസായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേവലം അഭിഭാഷക, നിയമ ഉപദേശത്തിനുപരിയായി മംഗല്‍ദാസ് ഗ്രൂപ്പിന്റെ പാര്‍ട്‌നറായ സിറില്‍ ഷ്രോഫിന്റെ മകള്‍ പരിധി അദാനി ഗ്രൂപ്പിന്റെ ഉടമായ ഗൗതം അദാനിയുടെ മരുമകളാണ്. അതായത്, വിഴിഞ്ഞം അടക്കമുള്ള തുറമുഖ പദ്ധതികളുടെ സിഇഒ ആയ കരണ്‍ അദാനിയുടെ ഭാര്യയാണ് പരിധി.
/sathyam/media/post_attachments/DKejytESjHQrgIf97pBy.jpg)
അദാനിക്കെതിരെ സമരം ചെയ്യുമ്പോള്‍ തന്നെ കേരള സര്‍ക്കാര്‍ അദാനിയുടെ ഭാര്യക്ക് നിയമോപദേശത്തിന് ഫീസ് നല്‍കിയ വിചിത്രമായ ഇടപാടിലും പങ്കെടുത്തുവെന്നത് എങ്ങനെ ന്യായീകരിക്കുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. വിമാനത്താവളം നടത്തിപ്പിനായി കേന്ദ്രം സംഘടിപ്പിച്ച ലേലത്തില്‍ അദാനി ഗ്രൂപ്പ് ഒരു യാത്രക്കാരന് 168 രൂപയും കേരളം 135 രൂപയുമാണ് വാഗ്ദാനം ചെയ്തത്.
ഒടുവില്‍ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി കൊണ്ട് പോവുകയും ചെയ്തു. അദാനിക്ക് സ്വാധീനമുള്ള നിയമസ്ഥാപനത്തെ ചുമതലപ്പെടുത്തിയത് ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലൈഫ് മിഷനുള്‍പ്പെടെയുള്ള തട്ടിപ്പുകളില്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ വിമാനത്താവളത്തിന്റെ പേരില്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അവരുടെ തന്നെ ചതിയുടെ കഥ പുറത്താകുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us