‘എല്ലാ മണ്ഡലങ്ങളിലും ഓടി നടന്ന് തോല്‍പ്പിക്കാനാകുമോ സക്കീര്‍ ഭായിക്ക്?’; ബട്ട് ഐ കാൻ! പിഷാരടി പ്രചരണത്തിനെത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റെന്ന് ട്രോള്‍

Tuesday, May 4, 2021


നിയമസഭ തെരഞ്ഞെടുപ്പിൽ നടൻ പിഷാരടി പ്രചരണത്തിന് എത്തിയ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾ പരാജയപ്പെട്ടെന്ന് ട്രോൾ. സിപിഎം അനുകൂലികളാണ് ട്രോളുമായി രംഗത്തെത്തിയിരിക്കുന്നത്. സംവിധായകൻ എം എ നിഷാദും ട്രോൾ പങ്കുവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താര പ്രചാരകനായിരുന്നു പിഷാരടി.

‘സകല മണ്ഡലങ്ങളിലും ഓടി നടന്ന് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പറ്റോ സക്കീർ ഭായിക്ക്?
But I Can പിഷാരടി’ എന്നാണ് നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സുഹൃത്തും ബാലുശ്ശേരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന ധർമ്മജന്റെ പ്രചരണത്തിൽ പിഷാരടി പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ചെന്നിത്തലയുടെ കേരളയാത്രയിലും പിഷാരടി ഭാഗമായിരുന്നു. വി എസ് ശിവകുമാർ, ശബരീനാഥ്, പി കെ ഫിറോസ്, വി ടി ബൽറാം, കെഎൻഎ ഖാദർ എന്നിവർക്ക് വേണ്ടിയും പിഷാരടി വോട്ട് അഭ്യർത്ഥന നടത്തിയിരുന്നു.

×