ഉറപ്പല്ലേ, ഉറപ്പാണ്! ശുദ്ധമായ സ്വർണ്ണവും വിശുദ്ധമായ ഡോളറും മാത്രം സ്പർശിച്ച കൈകൾ..സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ ട്രോളുമായി ട്രോളന്മാർ

Friday, March 5, 2021


കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിണറായി സർക്കാരിനെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇന്ന് പുറത്ത് വന്നത്. വലിയ രാഷ്ട്രീയ പ്രതിവാദങ്ങൾക്ക് തിരികൊളുത്തുന്നതാണ് ഡോളർക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ സത്യവാങ്ങ്മൂലം.

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉയർത്തികൊണ്ടുവന്ന ഉറപ്പാണ് എൽഡിഎഫ് എന്ന മുദ്രവാക്യത്തിന്റെ ചുവട്പറ്റിയാണ് ഇടതുപക്ഷത്തിനെതിരെ ട്രോളുമായി ട്രോളന്മാർ രം​ഗത്ത് എത്തിയത്.

ശുദ്ധമായ സ്വർണ്ണവും വിശുദ്ധമായ ഡോളറും മാത്രം സ്പർശിച്ച കൈകൾ, ഈ കൈകൾ ശുദ്ധമാണെന്ന് പറയുന്നത് ശുദ്ധമായതുകൊണ്ടാ എന്നിങ്ങനെ പോകുന്നു ട്രോളുകൾ.

×