എന്നാ പിന്നെ മുറുക്കിയുടുക്കാന്‍ ഒരു മുണ്ടെങ്കിലും തന്നേച്ചു പോടാ; സംസ്ഥാന ബജറ്റ്, ട്രോള്‍പൂരം

New Update

publive-image

സാധാരണക്കാരനെ വലയ്ക്കുന്ന ബജറ്റാണ് ഇത്തവണ ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് കടുത്ത വിമര്‍ശനം ഉയരുകയാണ്. ഇപ്പോഴിതാ ഇതുസംബന്ധിച്ച ട്രോളുകള്‍ സോഷ്യല്‍മീഡിയയിലും നിറയുകയാണ്്. മുറുക്കിയുടുക്കാന്‍ ഒരു മുണ്ടെങ്കിലും തന്നിട്ട് പോകാനും വിഷം ഒഴികെ എല്ലാത്തിനും വിലക്കയറ്റമാണെന്നൊക്കെയാണ് പരിഹാസം.

Advertisment

publive-image

അതേസമയം, സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധിച്ച് ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ് കരിദിനം ആചരിക്കും. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും.

publive-image

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ന് നടക്കുന്ന വിവധ പ്രതിഷേധ പരിപാടികളില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisment