ചാനലുകളുടെ റ്റിആര്‍പി നിരോധിച്ചു !

New Update

publive-image

താൽക്കാലികമാണെങ്കിലും ബ്രോഡ്‌കാസ്റ് ഓഡിയൻസ് റിസേർച് കൗൺസിൽ (ബിഎആര്‍സി), ഇന്നലെ ടെലിവിഷൻ റേറ്റിങ് പോയിന്റ് (റ്റിആര്‍പി) ന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു.

Advertisment

ഹിന്ദിയിലെ റിപ്പബ്ലിക്ക് ഉൾപ്പെടെ ചില ടെലിവിഷൻ ചാനലുകൾ ആളുകൾക്ക് പണം കൊടുത്ത് റ്റിആര്‍പി കൂട്ടുന്നതായി പോലീസ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

publive-image

ചാനലുകൾ ഈ രംഗത്ത് വലിയ കിടമത്സരമാണ് നടത്തുന്നത്. റ്റിആര്‍പി വർദ്ധിക്കുന്നതനുസരിച്ചാണ് അവർക്ക് കൂടുതൽ പരസ്യം ലഭിക്കുന്നത്. മുന്തിയ കമ്പനികളുടെ പരസ്യത്തിൽനിന്നുള്ള അമിതലാഭം മോഹിച്ചാകാം പലരും റ്റിആര്‍പി കൂട്ടാനായി ഈ വളഞ്ഞവഴി സ്വീകരിക്കുന്നത്.

ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം മുംബൈ പൊലീസാണ് നടത്തുന്നത്. എന്നാൽ റ്റിആര്‍പിയിൽ ഇത്തരമൊരു വലിയ തട്ടിപ്പ് പുറത്തുവന്ന സ്ഥിതിക്ക് രാജ്യത്തെ പ്രാദേശിക ചാനലുകളുൾപ്പെടെ എല്ലാ ചാനലുകളുടെയും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്.

trp
Advertisment