Advertisment

അര്‍ണബ് ഗോസ്വാമിയുമായുള്ള വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നതിനു പിന്നാലെ ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്ഥോദാസ് ഗുപ്ത ആശുപത്രിയില്‍; പാര്‍ത്ഥോദാസിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടെന്ന് ഡോക്ടര്‍മാര്‍

New Update

publive-image

Advertisment

മുംബൈ: റിപ്പബ്ലിക്ക് ടിവി മേധാവി അർണബ് ഗോസ്വാമിയുമായുള്ള വാട്സാപ്പ് ചാറ്റ് പുറത്തുവന്നതിനു പിന്നാലെ ബാർക്ക് മുൻ സിഇഒ പാര്‍ത്ഥോദാസ് ഗുപ്ത ആശുപത്രിയിൽ. പാര്‍ത്ഥോദാസിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രക്തസമ്മർദ്ദം കൂടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെത്തുടർന്നുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ജെജെ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ടിആർപി തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ തലോജ ജയിലിലായിരുന്നു പാര്‍ത്ഥോദാസ്. ഡിസംബർ 24-നാണ് പാര്‍ത്ഥോദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ടിആർപി തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ പാര്‍ത്ഥോദാസ് ആണെന്നാണ് മുംബൈ പോലീസിന്റെ കണ്ടെത്തൽ. 2019-ൽ അർണബും പാര്‍ത്ഥോദാസും നടത്തിയ വാട്സാപ്പ് ചാറ്റിന്റെ വിവരങ്ങളാണ് ഇന്നലെ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നത്.

ടി.ആര്‍.പി. തട്ടിപ്പുകേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് ഗോസ്വാമിയും റിപ്പബ്ലിക് ടി.വി.യും നല്‍കിയ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് തട്ടിപ്പില്‍ അര്‍ണബിന് പങ്കുണ്ടെന്നതിന്റെ സൂചന നല്‍കുന്ന വാട്സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നത്.

Advertisment