ഓസ്ലോ: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് ഉപദേശകനുമായ ജാരദ് കുഷ്നര്‍ക്കും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി അവി ബെര്കോവിറ്റ്സിനും സമാധാന നൊബേലിന് നാമനിര്‍ദേശം. യുഎഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുമായി ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള സമാധാന കരാര്‍ പ്രായോഗികമാക്കിയതിനാണ് നാമനിര്‍ദേശം.
/sathyam/media/post_attachments/7BAHCi1JgxDVU8Xu7fyk.jpg)
ട്രംപിന്റെ രണ്ട് ഡെപ്യൂട്ടി ഉദ്യോഗസ്ഥരുടെ പേരും സമാധാന നൊബേലിന് പരിഗണിക്കുന്നുണ്ട്. അമേരിക്കന്‍ അറ്റോര്‍ണി ഡെര്‍ഷോവിറ്റ്സ് ആണ് രണ്ട് ഡെപ്യൂട്ടി ഉദ്യോഗസ്ഥരുടെയും പേര് നിര്‍ദേശിച്ചത്. കഴിഞ്ഞവര്‍ഷം ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ വന്നപ്പോള്‍ അലന് അദ്ദേഹത്തെ പിന്തുണച്ചിരുന്നു.