ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ട്രം​പ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

വാ​ഷിം​ഗ്ട​ൺ‍: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നു​മാ​യും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

Advertisment

publive-image

വൈ​റ്റ് ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടാ​ണ് ട്രം​പ് ഇ​ക്കാ​ര്യ​ങ്ങ​ൾ‌ വെ​ളി​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ​യും പ്ര​ശ്ന​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, കാ​ഷ്മീ​ർ ത​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്നും മ​റ്റൊ​രു രാ​ജ്യ​ങ്ങ​ളും ആ ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടേ​ണ്ടെ​ന്നും ഇ​ന്ത്യ അ​റി​യി​ച്ചി​രു​ന്നു.

ജി-7 ​ഉ​ച്ച കോ​ടി​ക്കി​ടെ ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​വേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നേ​രി​ട്ടും വി​ദേ​ശ​കാ​ര്യ വ​ക്താ​ക്ക​ൾ ഒ​ന്നി​ലേ​റെ ത​വ​ണ വാ​ർ​ത്താ സ​മ്മേ​ള​ന​ങ്ങ​ളി​ലൂ​ടെ​യും ഈ ​നി​ല​പാ​ട് ട്രം​പി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Advertisment