പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തി ട്രംപ്; കൊവിഡ് രോഗികള്‍ക്ക് അണുനാശിനി കുത്തിവച്ച് ചികിത്സിക്കുന്നത് പരീക്ഷിച്ചുകൂടേയെന്ന നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് കാരണം

New Update

publive-image

വാഷിംഗ്ടണ്‍: രാജ്യത്തെ കൊവിഡ് വിവരങ്ങള്‍ അറിയിക്കാന്‍ വൈറ്റ്ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പതിവായി നടത്തിവന്നിരുന്ന വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

Advertisment

കഴിഞ്ഞ ദിവസം കൊവിഡ് രോഗികള്‍ക്ക് അണുനാശിനി കുത്തിവച്ച് രോഗം മാറ്റാന്‍ സാധിക്കുമോയെന്ന നിര്‍ദേശം ട്രംപ് മുന്നോട്ടുവച്ചിരുന്നു. തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് വാര്‍ത്താസമ്മേളനം അവസാനിപ്പിക്കാന്‍ കാരണമെന്നാണ് സൂചന.

മുന്നറിയിപ്പുകളില്ലാതെയാണ് വാര്‍ത്താസമ്മേളനം നിര്‍ത്തിയത്.

Advertisment