അധികാരത്തില്‍ നിന്നൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ട്രംപിന്റെ വക ഒരു പ്രഹരം കൂടി; എച്ച്1ബി വിസകള്‍ മാര്‍ച്ച് 31 വരെ മരവിപ്പിക്കാന്‍ തീരുമാനം; വിസകളുടെ വിലക്ക് നീക്കുമെന്ന ബൈഡന്റെ വാഗ്ദാനം പ്രതീക്ഷ

New Update

publive-image

വാഷിങ്ടൻ: എച്ച്1ബി വിസകള്‍ മാർച്ച് 31 വരെ മരവിപ്പിച്ചു നിർത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. വിദേശ വർക് വിസകളും ഗ്രീൻ കാർഡുകളും ഉൾപ്പെടെയുള്ളവയും മാർച്ച് 31 വരെ മരവിപ്പിക്കും. കഴിഞ്ഞ വർഷം ഏപ്രിൽ 22നും ജൂൺ 22നും നടത്തിയ രണ്ട് പ്രഖ്യാപനങ്ങളിലൂടെയാണ് നേരത്തെ വർക്ക് വിസകൾ മരവിപ്പിച്ചത്.

Advertisment

ഇനി ‌20 ദിവസങ്ങൾ കൂടി മാത്രമേ ട്രംപിന് അധികാരത്തിൽ തുടരാനാകൂ. ജനുവരി 21നാണു യുഎസിന്റെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേൽക്കുക. വിസകളുടെ വിലക്കു നീക്കുമെന്ന് ജോ ബൈഡൻ വാഗ്ദാനം പ്രതീക്ഷ നല്‍കുന്നതാണ്.

Advertisment