ഞാന്‍ വരുന്നു……..; ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരെയും കാണാമെന്ന് ട്രംപിന്റെ ട്വിറ്റ്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, February 24, 2020

ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഏ​താ​നും മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ല്ലാ​വ​രെ​യും കാ​ണാ​മെ​ന്നും ട്രം​പ് ട്വീ​റ്റ് ചെ​യ്തു. ഹി​ന്ദി​യി​ലാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ട്വീ​റ്റ്.

ട്രം​പ് ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് ട്രം​പ് എ​ത്തു​ന്ന​ത്. ട്രം​പി​നൊ​പ്പം ഭാ​ര്യ മെ​ലാ​നി​യ, മ​ക​ൾ ഇ​വാ​ങ്ക, ഇ​വാ​ങ്ക​യു​ടെ ഭ​ർ​ത്താ​വ് ജാ​രേ​ദ് കു​ഷ്നെ​ർ എ​ന്നി​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തു​ന്നു​ണ്ട്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ട്രം​പ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ഏ​ഴാ​മ​ത്തെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​ണ് ട്രം​പ്.

×