അണുനാശിനികളുടെ തെറ്റായ ഉപയോഗം അമേരിക്കയില്‍ വര്‍ധിക്കുന്നു; ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ട്രംപ്‌

New Update

വാഷിംഗ്ടണ്‍: അണുനാശിനികള്‍ കുത്തിവച്ച് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ അമേരിക്കയില്‍ അണുനാശിനികളുടെ ദുരുപയോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

ഇതിനെക്കുറിച്ച് പ്രതികരണം ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് അത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.

അതേസമയം, അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. 1029878 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ചത്. 58640 പേര്‍ മരിച്ചു. 140138 പേരുടെ രോഗം ഭേദമായി.

Advertisment