ട്വിറ്ററില്‍ നിരോധനം, ഫേസ്ബുക്കിലും അനിശ്ചിതകാലത്തേക്ക് വിലക്ക്; തന്നെ നിശബ്ദാനാക്കാന്‍ സാധിക്കില്ലെന്നും സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മിക്കുമെന്നും ട്രംപ്‌

New Update

publive-image

വാഷിങ്ടണ്‍: കാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് ഫേസ്ബുക്കും ട്വിറ്ററും.

Advertisment

ഫേസ്ബുക്ക് ട്രംപിനെ അനിശ്ചിതകാലത്തേക്ക് വിലക്കിയപ്പോള്‍ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി മരവിപ്പിച്ചു. ഇതോടെ ഒമ്പത് കോടിയോളം ഫോളോവേഴ്‌സുണ്ടായിരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ട്രംപിന് നഷ്ടമായത്..

ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്. തന്നെ നിശബ്ദാനാക്കാന്‍ സാധിക്കില്ലെന്നും താന്‍ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന @POTUS എന്ന അക്കൗണ്ടിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

Advertisment