അപമാനിക്കപ്പെട്ടെന്ന് ചില പുരുഷന്മാര്‍ പറയും ; ചിലര്‍ നല്ലതാണെന്നും പറയും; വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസിനെ തിരഞ്ഞെടുത്തതില്‍ വിമര്‍ശനവുമായി ട്രംപ്‌

New Update

publive-image

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസിനെ തിരഞ്ഞെടുത്തതില്‍ വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

ചില പുരുഷന്മാര്‍ക്ക് ഇത് അപമാനമായി തോന്നുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. 'ഒരു വിഭാഗം ആളുകളിലേക്ക് മാത്രമായി അദ്ദേഹം (ജോ ബൈഡന്‍) ഒതുങ്ങി. ചില പുരുഷന്മാര്‍ ഇതിലൂടെ അപമാനിക്കപ്പെട്ടെന്ന് പറയും. ചിലര്‍ നല്ലതാണെന്നും പറയും'- ട്രംപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിനെ ട്രംപ് പുകഴ്ത്തുകയും ചെയ്തു.

Advertisment