/sathyam/media/post_attachments/Zbr1jwlrLlRyqYziYq6N.jpg)
വാഷിങ്ടണ്‍: വാഷിങ്ടണ്‍: വോട്ടെണ്ണല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ക്ഷുഭിതരായ ട്രംപ് അനുകൂലികള്‍ മിഷിഗനിലെയും അരിസോണയിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തടിച്ചുകൂടി. പ്രധാനപ്പെട്ട രണ്ടു സംസ്ഥാനങ്ങളില്‍നിന്നുളള ഫലം ബുധനാഴ്ച ട്രംപിന് പ്രതികൂലമായതോടെയാണ് വോട്ടെണ്ണല്‍ നിര്‍ത്തണമെന്നും തട്ടിപ്പ് അവസാനിപ്പിക്കണമെന്നും മുദ്രാവാക്യം മുഴക്കി ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കെത്തിയത്.
തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ ആയതിനു പിന്നാലെ രാജ്യത്തു പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെട്ടു. പോർട്ട്‍ലാൻഡിലെ സംഭവവികാസങ്ങളെ കലാപമായി പ്രഖ്യാപിച്ച പൊലീസ്, 11 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്നു പടക്കങ്ങളും ചുറ്റികയും തോക്കും പിടിച്ചെടുത്തു. സംഘർഷം ലഘൂകരിക്കാൻ ഒറിഗൺ ഗവർണർ കേറ്റ് ബ്രൗൺ നാഷനൽ ഗാർഡിനെ വിന്യസിച്ചു.
ന്യൂയോർക്ക് നഗരത്തിൽ ബുധനാഴ്ച വൈകിട്ടുണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്ത 50 ഓളം പേർ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us