അമേരിക്കന്‍ കപ്പലുകളെ ബുദ്ധിമുട്ടിച്ചാല്‍ ഇറാന്റെ കപ്പലുകള്‍ വെടിവച്ച് നശിപ്പിക്കണം; യു.എസ് നേവിക്ക് ട്രംപ് നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെ

New Update

publive-image

വാഷിംഗ്ടണ്‍: അമേരിക്കന്‍ കപ്പലുകളെ ബുദ്ധിമുട്ടിച്ചാല്‍ ഇറാന്റെ എല്ലാ കപ്പലുകളും വെടിവച്ച് തകര്‍ക്കണമെന്ന് നേവിക്ക് നിര്‍ദ്ദേശം നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

താന്‍ നേവിക്ക് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയതായി ട്വിറ്ററിലൂടെ ട്രംപ് സ്ഥിരീകരിച്ചു.

പ്രസിഡന്റ് ശക്തമായ മുന്നറിയിപ്പാണ് ഇറാന്‍ നല്‍കിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി ഡേവിഡ് നോര്‍ക്യുസ്റ്റ് പറഞ്ഞു.

ഒരാഴ്ച മുമ്പ് ഗള്‍ഫില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ 11 കപ്പലുകള്‍ അമേരിക്കന്‍ കപ്പലുകളെ വളഞ്ഞിരുന്നതായി യു.എസ് നേവി വ്യക്തമാക്കിയിരുന്നു.

Advertisment