പിടിവാശി ഉപേക്ഷിച്ച് ട്രംപ്; ആദ്യമായി മാസ്‌ക് ധരിച്ചു

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

വാഷിംഗ്ടണ്‍: ആദ്യമായി മാസ്‌ക് ധരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേരിലാന്‍ഡിലെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്റര്‍ സന്ദര്‍ശിക്കാനായിരുന്നു ട്രംപ് മാസ്‌ക് ധരിച്ചെത്തിയത്.

Advertisment

പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കാനാണ് ട്രംപ് ആശുപത്രിയിലെത്തിയത്. അമേരിക്കയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോഴും മാസ്‌ക് ധരിക്കാന്‍ ട്രംപ് ഇതുവരെ കൂട്ടാക്കിയിരുന്നില്ല.

അതേസമയം, യുഎസില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3350861 ആയി. മരണസംഖ്യ 137348 ആയും ഉയര്‍ന്നു.

Advertisment