Advertisment

ഹൈദരാബാദ് ഏറ്റുമുട്ടൽ: വെടിവെയ്പ്പിൽ കൊല്ലപ്പെട്ട പ്രതികളുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യമിതാണ്

author-image
admin
New Update

യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികളെയും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുത്തിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഡിസംബര്‍ ആറിന് നടന്ന സംഭവത്തിന്‍റേതെന്ന രീതിയില്‍ പുറത്തുവന്ന ഈ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

Advertisment

publive-image

ഏറ്റുമുട്ടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യമൊട്ടാകെ നിരവധി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ദിശ കേസില്‍ കൊല്ലപ്പെട്ട പ്രതികളുടേതായി പ്രചരിക്കുന്ന ചിത്രങ്ങള്‍ യഥാര്‍ത്ഥമാണോ?

അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് വാദം.

പ്രചരിക്കുന്ന ഈ ചിത്രങ്ങളുടെ സത്യം മറ്റൊന്നാണ്. 2015 ല്‍ ആന്ധ്രാപ്രദേശിലെ ശേഷാചലം കാടുകളില്‍ നിന്ന് രക്തചന്ദനം മുറിച്ച് കടത്തിയ തമിഴ്നാട് സ്വദേശികളായ 20 പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിന്‍റെ ചിത്രങ്ങളാണിത്. കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ കല്ലുകളും മറ്റും പൊലീസിന് നേരെയെറിഞ്ഞ ഇവരെ പൊലീസ് ഏറ്റമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു.

ഈ ചിത്രം ഗൂഗിളില്‍ തെരഞ്ഞാല്‍ 2015 ല്‍ ഹിന്ദു ദിനപ്പത്രത്തില്‍ വന്ന ആന്ധ്രാ ഏറ്റുമുട്ടലിന്‍റെ വാര്‍ത്ത ലഭിക്കും. ഇതേ ചിത്രം തന്നെയാണ് ആ വാര്‍ത്തകളിലും കാണാന്‍ സാധിക്കുക.

Advertisment