ഡൽഹി : രണ്ടായിരത്തിലേറെ രോഗികളുമായി മഹാരാഷ്ട്രയ്ക്കു പിന്നിലുള്ള രാജ്യ തലസ്ഥാനത്തു മൂന്നാമത്തെ വലിയ കോവിഡ് ഹോട്സ്പോട്ട് കേന്ദ്രം കണ്ടെത്തി. സൗത്ത് ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്ടൻഷൻ ആണ് പുതിയ ഹോട്സ്പോട്ട്. ഇവിടെയുള്ള 38 താമസക്കാർക്കു കോവിഡ് പോസിറ്റീവായി. ഒരു കടക്കാരന് ഉൾപ്പെടെ 3 പേർക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇവരിൽനിന്നാണ് ഇത്രയും പേരിലേക്കു കോവിഡ് വ്യാപനമുണ്ടായത്.
/sathyam/media/post_attachments/HwAjnPm4yPvVaJeE9Kf6.jpg)
മൂന്നു പേർക്കു പോസിറ്റീവ് ആയതോടെ ഇവിടെയുള്ള 94 പേരെ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് 35 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ തുഗ്ലക്കാബാദിലെ നിരവധി തെരുവുകൾ അടച്ചിട്ടു.
നിസാമുദ്ദീൻ ആണു ഡൽഹിയിലെ വലിയ ഹോട്സ്പോട്ട്. ഇവിടെ നടന്ന തബ്‍ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത അനേകമാളുകൾക്കു കൊറോണ വൈറസ് ബാധിച്ചിരുന്നു. രണ്ടാമത്തെ ഹോട്സ്പോട്ടായി കണ്ടെത്തിയതു ചാന്ദ്നി മഹൽ ആണ്.