ബെംഗളൂരു :മഞ്ഞൾ കലക്കിയ വെള്ളം വായിൽ കൊണ്ടാൽ കോവിഡ് മാറുമെന്ന ഉപദേശം വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി ശ്രീരാമുലു. ചൂടുവെള്ളത്തിൽ ഉപ്പും മഞ്ഞളും ചേർത്തു വായിൽകൊള്ളുന്നതു രോഗത്തിനു പ്രതിവിധിയാണെന്നായിരുന്നു പ്രസ്താവന.
/sathyam/media/post_attachments/jTmLgCe7tQmI6YGdxfwl.jpg)
‘മഞ്ഞളും ഉപ്പും ചേർത്ത വെള്ളം ദിവസേന 3 നേരം വായിൽക്കൊള്ളുന്നതും തണുത്ത വെള്ളത്തിനു പകരം ചൂടുവെള്ളം കുടിക്കുന്നതും ശീലമാക്കണം.
ഞാനൊരു ഡോക്ടറല്ലെങ്കിലും ഇത്തരം ശീലങ്ങളിലൂടെ ചൈനയിൽ ഒട്ടേറെപ്പേർ രോഗ മുക്തി നേടിയെന്നാണ് അറിയാൻ കഴിഞ്ഞത്’. രോഗാണുക്കളെ നശിപ്പിക്കാനുള്ള മഞ്ഞളിന്റെയും ഉപ്പിന്റെയും ഗുണമാണ് താൻ ഉദ്ദേശിച്ചതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു.