/sathyam/media/post_attachments/B8hyjtlV900scaSTXSWF.jpg)
താന്‍ കാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിയാന്‍ വാര്‍ത്താ അവതാരകയ്ക്ക് നിമിത്തമായത് പ്രേക്ഷകയുടെ സന്ദേശം. യുഎസിലെ ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. ഡബ്ല്യുഎഫ്എല്‍എ ടിവിയിലെ അവതാരകയായ വിക്ടോറിയയാണ് തന്നെ രോഗം ബാധിച്ച വിവരം പ്രേക്ഷകയുടെ ഇടപെടല്‍ മൂലം തിരിച്ചറിഞ്ഞത്.
അപൂര്‍വമായ തൈറോയ്ഡ് കാന്‍സറായിരുന്നു വിക്ടോറിയയെ ബാധിച്ചത്. എന്നാല്‍ വിക്ടോറിയ ഇത് തിരിച്ചറിഞ്ഞിരുന്നില്ല. വാര്‍ത്താ വായിക്കുന്നതിനിടയില്‍ വിക്ടോറിയയുടെ കഴുത്ത് വീങ്ങിയിരിക്കുന്നത് ഒരു പ്രേക്ഷക ശ്രദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ വിക്ടോറിയക്ക് സന്ദേശമയച്ചു.
ക്യാന്‍സര്‍ പരിശോധന നടത്തണമെന്നായിരുന്നു പ്രേക്ഷകയുടെ സന്ദേശം. താനും ക്യാന്‍സര്‍ ബാധിതയാണെന്നും സമാനലക്ഷണങ്ങളാണ് ഉണ്ടായിരുന്നതെന്നും ഇവര്‍ പറഞ്ഞു.
സന്ദേശം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തന്നെ ക്യാന്‍സര്‍ ബാധിച്ചതായി വിക്ടോറിയ തിരിച്ചറിയുന്നത്. കൊവിഡ് കാലമായതിനാല്‍ വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നുവെന്നും ആരോഗ്യം ശ്രദ്ധിച്ചിരുന്നില്ലെന്നും വിക്ടോറിയ വ്യക്തമാക്കി.
തന്റെ രോഗം തിരിച്ചറിയാന്‍ നിമിത്തമായ പ്രേക്ഷകയോട് കടപ്പെട്ടിരിക്കുകയാണ് ഇവര്‍. ഉടന്‍ തന്നെ ട്യൂമര്‍ നീക്കം ചെയ്യുമെന്നും ഇത് ആദ്യത്തേതും അവസാനത്തേതുമാകട്ടേയെന്നും ഇവര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us