പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി വി സ്‌കറിയ അന്തരിച്ചു

New Update

കൊച്ചി: പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി വി  സ്‌കറിയ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  25 വര്‍ഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ ആദ്യ പേരുകളിൽ ഒന്നാണ് പോപ്പി.

Advertisment

publive-image

ടി വി സ്‌കറിയയുടെ പ്രയത്‌ന ഫലമായാണ് പോപ്പി മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത പേരായി മാറിയത്. സ്‌കൂള്‍ തുറക്കുമ്പോള്‍ നിര്‍ബന്ധമായും കൈയിലിരിക്കേണ്ട ഒന്നായി കുടയെ മാറ്റുന്നതിനൊപ്പം അതു പോപ്പി കുട തന്നെയാകണമെന്ന ചിന്തയിലേക്കും മലയാളികള്‍ മാറിയത് ടി വി സ്‌കറിയയുടെ നേട്ടങ്ങളിലൊന്നാണ്.

കുടയുടെ പരസ്യത്തിനായി കമ്പനിയിറക്കിയ 'മഴ മഴ, കുട കുട, മഴ വന്നാല്‍ പോപ്പി കുട' എന്ന പാട്ടു പോലും ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞും മലയാളികളുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.

ഫൈ ഫോള്‍ഡ് കുടകള്‍ തുടങ്ങി ഓരോ വര്‍ഷവും പുതുമയുള്ള ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചാണ് പോപ്പി ജനങ്ങളുടെ മനസില്‍ ഇടംപിടിച്ചത്. സ്ത്രീകളുടെ ചെറിയ ബാഗില്‍ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും പോപ്പിയെ കൂടുതല്‍ ജനപ്രിയമാക്കി. ഇതിലെല്ലാം സ്‌കറിയയുടെ ദീര്‍ഘവീക്ഷണത്തിന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്.

popy
Advertisment