പാട്ടറയിൽ ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് കയ്യാങ്കളി; രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനും പരുക്കേറ്റു

New Update

തിരുവനന്തപുരം : കല്ലറ പാട്ടറയിൽ ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് കയ്യാങ്കളി. രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനും പരുക്കേറ്റു. യു ഡി എഫിന്റെ കല്ലറ പഞ്ചായത്ത് പ്രചരണ പരിപാടി പാട്ടറയിൽ സമാപിച്ചശേഷമായിരുന്നു സംഘര്‍ഷം .

Advertisment

publive-image

യൂത്ത് കോൺഗ്രസ് കല്ലറ മണ്ഡലം പ്രസിഡന്റ് ഷജിൻ, സെക്രട്ടറി ഷഹ്‌നാസ് ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു എന്നിവര്‍ക്കാണ് പരുക്ക്.

സ്വീകരണ പരിപാടി കഴിഞ്ഞ് സ്ഥാനാർഥി മടങ്ങിയ ശേഷം കോൺഗ്രസ് പ്രവർത്തകൻ എല്‍.ഡി.എഫ് പ്രവർത്തകരെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം .പാങ്ങോട് പോലീസ് സ്ഥലത്ത് എത്തി. കുറച്ച് നാൾ മുമ്പ് കോൺഗ്രസ് കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്ന സ്ഥലമാണിത്.

youth congress
Advertisment