New Update
മലയിൻകീഴ്: ആളില്ലാത്ത സമയം വീടിന്റെ വാതിൽ തകർത്തു മോഷണം. സ്വർണവും ലാപ്ടോപ്പും പണവും കവർന്നു. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ഏഴു പവന്റെ ആഭരണങ്ങൾ, വാച്ച്, ലാപ്ടോപ് പതിനായിരത്തോളം രൂപ എന്നിവയാണ് നഷ്ടമായത്. എല്ലാം കുത്തിത്തുറന്ന് സാധനങ്ങളും വസ്ത്രങ്ങളും വലിച്ചുവാരിയിട്ടിരുന്നു.
Advertisment
വിളവൂർക്കൽ ചൂഴാറ്റുകോട്ട ‘രേവനന്ദന’ത്തിൽ ഗവ. അഡീഷനൽ സെക്രട്ടറി കെ.സുനിൽകുമാറിന്റെ ഇരുനില വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഞായറാഴ്ച രാത്രി എത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. പിറകുവശത്തെ വാതിലിന്റെ അടിഭാഗം പൊളിച്ച നിലയിലായിരുന്നു.
മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 3 മാസം മുൻപ് സമീപത്തെ സ്റ്റുഡിയോയിൽ മോഷണം നടന്നിരുന്നു. വിലപിടിപ്പുള്ള ക്യാമറയാണ് അന്ന് നഷ്ടമായത്. പക്ഷേ, പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.