ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: ബാർട്ടൺ ഹില്ലില്‍ ഓട്ടോ ഡ്രൈവർ അനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം. ജീവൻ എന്ന വിഷ്ണു, മനോജ് എന്നീ പ്രതികൾക്കാണ് ശിക്ഷ.
Advertisment
ഒന്നാം പ്രതി ജീവൻ 15 കൊല്ലത്തേക്ക് പരോൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹൻ അല്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. കൊല്ലപ്പെട്ട അനിൽ കുമാറിന്റെ ഭാര്യക്ക് നഷ്ടപരിഹാരം നൽകുവാൻ കോടതി സർക്കാരിന് നിർദേശം നൽകി.