ബൈക്ക് പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കം; ദമ്പതികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; യുവാവിനെ ആക്രമിച്ച് മൂക്കിന്റെ പാലം ഇടിച്ചു പൊട്ടിച്ചു, യുവതിയുടെ വലതു കൈപ്പത്തിയുടെ എല്ല് ഒടിച്ചു; പ്രതികൾ പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പൂവാർ സ്വദേശികളായ ദമ്പതികളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

പൂവാർ എരിക്കലുവിള സ്വദേശികളും സഹോദരങ്ങളുമായ പ്രബിൻസൻ എന്ന് വിളിക്കുന്ന ബിബിൻസൻ (28) ഇയാളുടെ സഹോദരൻ പ്രിൻസ്(24) എന്നിവരാണ് അറസ്റ്റിലായത്. പൂവാർ എരിക്കലുവിള സ്വദേശികളായ രാജു (55) ഭാര്യ ജീബ എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്.

ദമ്പതികളുടെ വീടിന് സമീപം പ്രതികൾ ബൈക്ക് പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് രാജുവിനെ മാരകമായി ആക്രമിച്ച് മൂക്കിന്റെ പാലം ഇടിച്ചു പൊട്ടിക്കുകയും ജീബയെ ആക്രമിച്ച് വലതു കൈപ്പത്തിയുടെ എല്ല് പൊട്ടിക്കുകയും മുടിയിൽ പിടിച്ച് വലിച്ച് തറയിൽ തള്ളിയിടുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റെന്ന് പൂവാർ പൊലീസ് പറഞ്ഞു.

Advertisment