തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് സർക്കാരിനെതിരെ ഒരുപാട് നുണകൾ നേരത്തെ പ്രചരിപ്പിച്ചെങ്കിലും വീണ്ടും ജനങ്ങൾ തെരഞ്ഞെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.
/sathyam/media/post_attachments/ZuvPy51EW1UZWycsxuVT.jpg)
'കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പലതും പടച്ചുണ്ടാക്കി. പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച് വെക്കുന്ന രീതിയിലായിരുന്നു സർക്കാരിനെതിരായ നുണ പ്രചാരണം.
എന്നിട്ടും ജനങ്ങൾ ഇടത് സർക്കാരിനെ നെഞ്ചിലേറ്റി. വീണ്ടും അധികാരത്തിലേറ്റി. ഇത് ഞങ്ങടെ സർക്കാറാണെന്ന്, ഞങ്ങൾക്ക് ഒപ്പം നിന്ന സർക്കാരാണ്. ഏത് ആപത്ഘതട്ടിലും ഞങ്ങളെ കയ്യൊഴിയാൻ തയ്യാറായിട്ടില്ലെന്ന് ജനങ്ങൾ നെഞ്ച് തൊട്ട് പറഞ്ഞു.
അതാണ് നമ്മൾക്ക് ആവശ്യമെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം അവരുടെ നയം തുടരട്ടെ'. അത് അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.