സ്വർണക്കേസിലെ പ്രതി എന്തിനാണ് കൈകാലിട്ടടിക്കുന്നത്. യുപി രജിസ്ട്രേഷൻ ഉള്ള വണ്ടിയിൽ ഭീഷണിപ്പെടുത്താൻ ആര് വന്നു എന്ന് അന്വേഷിക്കട്ടെ; മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് കണ്ടിട്ടില്ല, ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതിലും നല്ലത് തന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതാകും; സ്വപ്ന നട്ടാൽ കുരുക്കാത്ത നുണ പറയുന്നു'; കെ ടി ജലീല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം; സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ തള്ളിയും മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി പിന്തുണച്ചും മുന്‍ മന്ത്രി കെടി ജലീല്‍ വീണ്ടും രംഗത്ത്. ആരോപിതരായ എല്ലാവരേയും കേന്ദ്ര അന്വേഷണ ഏജൻസികൾ വിളിച്ച് വരുത്തി .

Advertisment

publive-image

സ്വർണം എവിടെ പോയി ആർക്ക് വേണ്ടി എങ്ങനെ എന്നെല്ലാം പറയേണ്ടത് അന്വേഷണ ഏജൻസികളാണ്. ഊഹാപോഹം പ്രചരിപ്പിച്ച് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരുടെ മേൽ ചെളിവാരി എറിയുന്ന അവസ്ഥ ഉണ്ടാകരുതെന്നും കെടി ജലീല്‍ പറഞ്ഞു

മുഖ്യമന്ത്രിയേയും കുടുംബത്തേയും ബാക്കി എല്ലാവരേയും പുകമറയിൽ നിർത്താൻ ശ്രമിക്കുന്നു. സ്വത്തടക്കം എല്ലാം സൂക്ഷ്മ പരിശോധനക്ക് വിധേയമായതാണ്. ആർക്ക് വേണമെങ്കിലും പരിശോധിക്കാം.

ഇഡി ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നു.പൊതു പ്രവർത്തനം നടത്തുന്നവരെ ജനങ്ങളുടെ മുന്നിൽ മോശക്കാരാക്കാനുള്ള ബിജെപി യുഡിഎഫ് ശ്രമം വിലപ്പോകില്ലെന്ന് ജലീൽ പറഞ്ഞു.

പ്രതി ആരോപിക്കും പോലെ ഏതെങ്കിലും ബന്ധം സ്വർണക്കടത്തുമായി ഉണ്ടായിരുന്നെങ്കിൽ എന്ന് അകത്തായി എന്ന് ചോദിച്ചാ പോരെ , അണുമണി തൂക്കം പങ്ക് ഇല്ലെന്ന് മറ്റാരേക്കാളും അന്വേഷണ ഏജൻസികൾക്ക് അറിയാം .

സ്വപ്നയും പിസി ജോർജ്ജും നട്ടാൽ കുരുക്കാത്ത നുണ പറയുന്നു.തന്നെ തീവ്രവാദിയെന്നാണ് പിസി ജോർജ്ജ് വിളിച്ചത് .എസ്ഡിപിഐയെ ആദ്യാവസാനം എതിർത്തതിൽ അഭിമാനിക്കുന്ന ആളാണ്. മതാനുഷ്ഠാനങ്ങൾ നിർവ്വഹിച്ച് ജീവിക്കുന്ന ആളാണ് താൻ. അതിനെയാണോ പിസി ജോർജ്ജ് ദുർവ്യാഖ്യാനം ചെയ്യുന്നത്.

ആരുടേയും സർട്ടിഫിക്കറ്റിന് വേണ്ടി അത് മാറ്റാൻ ഉദ്ദേശിക്കുന്നില്ല. സ്വർണക്കേസിലെ പ്രതി എന്തിനാണ് കൈകാലിട്ടടിക്കുന്നത്. യുപി രജിസ്ട്രേഷൻ ഉള്ള വണ്ടിയിൽ ഭീഷണിപ്പെടുത്താൻ ആര് വന്നു എന്ന് അന്വേഷിക്കട്ടെ.

ആയിരം കൊല്ലം അന്വേഷിച്ചാലും ഒന്നും കണ്ടെത്താനില്ല. ഒരു പൈസ അനധികൃതമായി സമ്പാദിച്ചതിന് ഫൈനടക്കാൻ പോലും കഴിയില്ല. മുപ്പത് വർഷത്തെ അക്കൗണ്ടാണ് പരിശോധിച്ചത്. ശമ്പളമല്ലാതെ ഒരു പൈസയും ഒരാളും അയച്ചിട്ടില്ല.ഇത് കണ്ട് ഇഡി തന്നെ ഞെട്ടി.കോടികളുടെ അനധികൃത സമ്പാദ്യം ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതിയത്.

കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയാണ് ആവശ്യപ്പെട്ടത്.മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് കണ്ടിട്ടില്ല. ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതിലും നല്ലത് തന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതാകും നല്ലത്.ആരെങ്കിലും എന്തെങ്ക്ലും പറയുന്നത് അതേ പടി മാധ്യമങ്ങൾ പ്രസിദ്ധികരിക്കരുത്. സത്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ ജനങ്ങളിലേക്ക് എത്തിക്കാവുയെന്നും ജലീല്‍ ആവശ്യപ്പെട്ടു

Advertisment