Advertisment

കേരളത്തിൽ എംഎൽഎമാർ ഒരു കാലത്തും വിൽപ്പനച്ചരക്ക് ആയിട്ടില്ല; ജനാധിപത്യ പാരമ്പര്യം ഉയർത്തിപ്പിടിച്ച് എല്ലാക്കാലത്തും ശരിയായ അർഥത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചവരായിരുന്നു ഒന്നു മുതൽ 15 വരെയുള്ള കേരള നിയമസഭകളിലെ അംഗങ്ങളെന്ന് സ്പീക്കർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സാധാരണക്കാരായ ആളുകൾക്ക് നിയമസഭയിൽ ജനപ്രതിനിധികളായി എത്താൻ കഴിയുന്ന സംവിധാനം ഏറ്റവും പൂർണമായിരിക്കുന്നത് കേരളത്തിലാണെന്ന് സ്പീക്കർ എം.ബി.രാജേഷ്. ഉയർന്ന ജനാധിപത്യബോധവും ജാഗ്രതയും കേരളം പുലർത്തുന്നതു മൂലമാണിത്.

Advertisment

publive-image

ശതകോടീശ്വരന്മാരും കോടിശ്വരന്മാരുമാണ് പാർലമെന്റിലും മറ്റും ജനപ്രതിനിധികളായി എത്തുന്നത്. അയൽ സംസ്ഥാനത്തു ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ഇതിന് ഉദാഹരണമാണ്. അത്തരം അപമാനകരമായ സംഭവങ്ങൾ ഇവിടെ നടക്കുന്നില്ല.

കേരളത്തിൽ എംഎൽഎമാർ ഒരു കാലത്തും വിൽപ്പനച്ചരക്ക് ആയിട്ടില്ല. ജനാധിപത്യ പാരമ്പര്യം ഉയർത്തിപ്പിടിച്ച് എല്ലാക്കാലത്തും ശരിയായ അർഥത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചവരായിരുന്നു ഒന്നു മുതൽ 15 വരെയുള്ള കേരള നിയമസഭകളിലെ അംഗങ്ങളെന്നും സ്പീക്കർ പറഞ്ഞു.

നിയമസഭയിൽ ‘ഫോർമർ എംഎൽഎ ഫോറം’ (എഫ്എംഎഫ്) സംഘടിപ്പിച്ച മുൻ നിയമസഭാ സാജാജികരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment