Advertisment

കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി; ഗൃഹനാഥന്‍ തൂങ്ങിയ നിലയിലും മറ്റുള്ളവര്‍ വിഷം കഴിച്ച നിലയിലും; മണിക്കുട്ടന്റെ തട്ടുകടയ്‌ക്കെതിരെ പഞ്ചായത്ത് ആരോഗ്യവിഭാഗം നടപടിയെടുത്തിരുന്നു; മരണം കടബാധ്യത മൂലം?

New Update

തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തമ്പാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജീഷ്, മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്.

publive-image

മണിക്കുട്ടൻ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷം കഴിച്ച നിലയിലുമാണ്. മണിക്കുട്ടന്റെ തട്ടുകടയ്ക്കെതിരെ പഞ്ചായത്ത് ആരോഗ്യ വിഭാഗം നടപടിയെടുത്തിരുന്നു. രണ്ടു ദിവസമായി കടതുറന്നിരുന്നില്ല, കടബാധ്യത ഉണ്ടായിരുന്നതായി നാട്ടുകാർ.

Advertisment