തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി ജോലിക്കിടെ പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി.
/sathyam/media/post_attachments/EkFauszfJTFRURI3hyWm.jpg)
ആനിക്കാട് പഞ്ചായത്തിലെ കുളത്തുങ്കൽകവലയ്ക്കു സമീപം തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നതിനിടെ മരക്കുറ്റിയിൽ വീണ് സ്ത്രീക്കു പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലേക്ക് സ്കൂട്ടറിൽ എത്തിക്കുന്നതിന് ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു ശ്രമിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ സാധിച്ചില്ല.
തുടർന്ന് പിടന്നപ്ലാവ് ജംക്‌ഷനിലുള്ള ഓട്ടോ സ്റ്റാൻഡില്ലെത്തി ഓട്ടോറിക്ഷ വിളിച്ചെങ്കിലും ഓട്ടം വരാൻ ഡ്രൈവർ തയാറായില്ല. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലാണ് പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്.
ഇതു സംബന്ധിച്ചു പഞ്ചായത്ത് പ്രസിഡന്റ് ജോയിന്റ് ആർടി ഓഫിസർക്ക് പരാതിയും നൽകിയിരുന്നു. അന്വേഷണം നടത്തിയ ജോയിന്റ് ആർടിഒ എം.ജി. മനോജ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യാത്ര നിഷേധിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ ലൈസൻസ് 2 മാസത്തേക്ക് റദ്ദാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us