അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോൾ സഞ്ജയ് ഗാന്ധി റുക്സാന സുൽത്താന എന്ന മാദക സുന്ദരിയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു’; വി.എൻ.വാസവന്റെ സഞ്ജയ് ഗാന്ധി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

New Update

തിരുവനന്തപുരം: മന്ത്രി വി.എൻ.വാസവന്റെ സഞ്ജയ് ഗാന്ധി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ചൊവ്വാഴ്ച കേരള സഹകരണ സംഘം ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കു മറുപടി പറയവേയാണ് മന്ത്രി പരാമർശം നടത്തിയത്.

Advertisment

publive-image

‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോൾ സഞ്ജയ് ഗാന്ധി റുക്സാന സുൽത്താന എന്ന മാദക സുന്ദരിയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു’ എന്ന വാചകമാണ് പ്രതിപക്ഷ ബഹളത്തിനിടയാക്കിയത്.

സഞ്ജയ് ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന വാക്കുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീടു പരിശോധിക്കാമെന്ന് ഡപ്യൂട്ടി സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം നിലപാടിൽ ഉറച്ചുനിന്നു. പിന്നീടു സഭ വിട്ടിറങ്ങി.

Advertisment