വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ്‌; ശബരിനാഥന്റെ വാട്സാപ്പ് ചാറ്റിൽ വധശ്രമം നടത്തിയെന്നതിന്റെ തെളിവുകളില്ലെന്ന് കോടതി

New Update

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കെ.എസ്.ശബരീനാഥൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ശബരിനാഥന്റെ വാട്സാപ്പ് ചാറ്റിൽ വധശ്രമം നടത്തിയെന്നതിന്റെ തെളിവുകളില്ലെന്ന് കോടതി.

Advertisment

publive-image

മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധമായി മാത്രമേ നടപടികളെ കാണാൻ സാധിക്കൂ എന്ന് ശബരീനാഥന് ജാമ്യം അനുവദിച്ചുള്ള സെഷൻസ് കോടതി ജഡ്ജിയുടെ ഉത്തരവിൽ പറയുന്നു.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതിയുടെ ഫോണിൽ ഗൂഢാലോചനയുടെ തെളിവുകളുണ്ടെന്നായിരുന്നു പൊലീസ് വാദം. എന്നാൽ, ഫോണിൽനിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഫോൺ കൈമാറാൻ തയാറാണെന്ന് ശബരീനാഥൻ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു. ശബരീനാഥിനെതിരെ ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

Advertisment