തിരുവനന്തപുരം: കേരളത്തില്‍ സിമന്‍റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്‍റുകള്‍ തുടങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച് അദാനി ഗ്രൂപ്പ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ അനുബന്ധ വികസന സാധ്യതകളും ചര്‍ച്ചയായത്.
/sathyam/media/post_attachments/tP5PtoMnAHA1Nx5UXYY5.jpg)
സര്‍ക്കാരിനായി വിഴിഞ്ഞം ഇന്‍റര്‍നാഷനല്‍ സീ പോര്‍ട്ട് ലിമിറ്റഡാണ് (വിസില്‍) പുതിയ പദ്ധതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
ഹോള്‍സിം എന്ന സ്വിസ് കമ്പനിക്ക് അംബുജയിലും എസിസിയിലും ഉണ്ടായിരുന്ന ഓഹരികള്‍ വാങ്ങുന്നതോടെ അദാനി രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്‍റ് വ്യവസായിയായി മാറും. ഇതോടെയാണ് വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് പുതിയ സിമന്‍റ് പ്ലാന്‍റ് എന്ന നിര്‍ദേശം കൂടിക്കാഴ്ചയില്‍ സംസ്ഥാനം മുന്നോട്ടുവച്ചത്.
കൂടുതല്‍ പഠനത്തിനുശേഷം തുടര്‍നടപടിയിലേക്ക് കടക്കാമെന്നാണ് സര്‍ക്കാര്‍–അദാനി ഗ്രൂപ്പ് ധാരണ.