ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: വീട്ടിൽ വളർത്തുന്ന നായ ഒരു മാസം മുൻപ് കടിച്ച യുവതി കുഴഞ്ഞു വീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ–സതീഭായി ദമ്പതികളുടെ മകൾ അഭിജ (21) ആണ് മരിച്ചത്.
Advertisment
പേവിഷബാധയ്ക്കെതിരെയുള്ള 3 ഡോസ് ഇൻജക്‌ഷനും എടുത്തിരുന്നു. അവസാന ഡോസ് എടുത്തത് ഓഗസ്റ്റ് 17ന് മെഡിക്കൽ കോളജിൽനിന്നാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുമ്പോഴേ മരണകാരണം വ്യക്തമാകൂ.
അഭിജയെ ഒന്നരമാസം മുൻപാണ് വീട്ടിലെ നായ കടിച്ചത്. പേവിഷബാധയ്ക്കെതിരായ ഇൻജക്‌ഷനുകളെല്ലാം എടുത്തിരുന്നു. ഇന്നലെ രാവിലെ തല പെരുക്കുന്നതായി അമ്മയോട് പറഞ്ഞിരുന്നു. പുറത്തുപോയ അമ്മ തിരികെ വന്നപ്പോൾ ബോധംപോയ അവസ്ഥയിലായിരുന്നു അഭിജ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.