Advertisment

കേരളത്തിന്റെ ടൂറിസം വളർച്ച 72.48 ശതമാനം, ഈ വർഷം ആദ്യ പാദത്തിലെത്തിയത് 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികൾ; വിനോദ സഞ്ചാരികളുടെ വരവിൽ എറണാകുളം ഒന്നാമത്, കൊവിഡിന് പിന്നാലെ ടൂറിസം മേഖല കരുത്താർജ്ജിക്കുന്നു; കാരവൻ പാർക്കും കാരവൻ ടൂറിസവും കേരളാ ടൂറിസത്തിന് തിലകക്കുറിയാകുന്നു, പ്രതിസന്ധികൾക്കൊടുവിൽ പ്രതീക്ഷകൾക്ക് നടുവിൽ ഇന്ന് ലോക വിനോദസഞ്ചാര ദിനം !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : കൊവിഡനന്തരം കേരളത്തിന്റെ വിനോദ സഞ്ചാര രംഗത്ത് വൻ കുതിച്ചുചാട്ടം. ലോക ടൂറിസം ഭൂപടത്തിൽ കണ്ടിരിക്കേണ്ട അമ്പത് സ്ഥലങ്ങളിൽ ഒന്നായി ടൈം മാഗസിൻ കേരളത്തെ അടയാളപ്പെടുത്തിയതാണ് എക്കാലത്തെയും അപൂർവ നേട്ടം.

Advertisment

publive-image


ഹൗസ് ബോട്ടിന്‌ ശേഷം ടൂറിസം രംഗത്തെ നൂതന സംരംഭമായ കാരവൻ പാർക്കിന്റെയും കാരവൻ ടൂറിസത്തിന്റെയും കടന്നുവരവ് വിനോദ സഞ്ചാരമേഖലയിൽ കൊവിഡ് കിതപ്പകറ്റി കുതിപ്പിനിടയാക്കി. അതിനാൽ ഇക്കൂറി ലോക വിനോദ സഞ്ചാര ദിനത്തിൽ ഏറെ പ്രതീക്ഷയോടെയാണ് കേരളം മുന്നോട്ടു പോകുന്നത്.


കൊവിഡാനന്തരവും അന്താരാഷ്ട്ര യാത്രകൾക്കുണ്ടായ വിലക്കും ഉക്രൈൻ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും വിദേശ ടൂറിസ്റ്റുകളുടെ വരവിനുണ്ടാക്കിയ തടസത്തെ അതിജീവിച്ച് ആഭ്യന്തര ടൂറിസത്തിൽ വൻവളർച്ചയാണ് കേരളം കൈവരിച്ചത്.

ഈ വർഷം ആദ്യ പാദത്തിൽ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്. 72.48 ശതമാനമായിരുന്നു ടൂറിസം വളർച്ച. 8,11,426 ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തിയ എറണാകുളം ജില്ലയാണ് വിനോദസഞ്ചാരികളുടെ വരവിൽ ഒന്നാമത്.

സാമ്പത്തിക, തൊഴിൽ മേഖലകളിൽ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാൻ റിവോള്‍വിംഗ് ഫണ്ടുൾപ്പെടെ സംരംഭകർക്കായി നടപ്പാക്കിയ അതിജീവന പദ്ധതികളും സർക്കാർ നടപ്പാക്കിയ നൂതന ആശയങ്ങളുമാണ് ടൂറിസം രംഗത്ത് കേരളത്തിന്റെ വളർച്ചയ്ക്ക് കാരണമായത്.

publive-image

വിനോദസഞ്ചാര മേഖലയിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടർച്ചയായി ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ഒഫിഷ്യൽ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻസ് എന്ന പേരിൽ 1925 ൽ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു.

ഇതേതുടർന്ന് 1947 ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950 ൽ ഇതിൽ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയായി മാറിയത്.സ്പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം.


പാരമ്പര്യങ്ങളുടെയും സംസ്‌കാരത്തിന്റെയും ഭൂമിശാസ്ത്രങ്ങളുടെ പ്രത്യേകതയുമുള്ള രാജ്യമാണ് ഇന്ത്യ. ലോകമെമ്പാടുമുള്ള എല്ലാത്തരം സഞ്ചാരികളും ഇന്ത്യയിൽ വരാൻ ആഗ്രഹിക്കുന്നവരാണ്.


ടൂറിസം പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഈ ദിവസത്തിന് ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഇൻക്രെഡിബിൾ ഇന്ത്യ, ദൈവത്തിന്റെ സ്വന്തം നാട്-കേരളം എന്നീ വാക്യങ്ങളുമായി മുന്നോട്ടു പോകുന്ന സമയത്ത്. യാത്ര ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്.

publive-image

ലോകം വളർന്നതും സംസ്‌കാരങ്ങൾ പിറന്നതും യാത്രയിലൂടെയാണ് ടൂറിസത്തെ എങ്ങനെ ആരോഗ്യകരമായി പ്രയോജനപ്പെടുത്താമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ചില രാജ്യങ്ങൾ ജീവിച്ചു പോകുന്നതു തന്നെ ടൂറിസത്തിലൂടെയാണ്.

എല്ലാ രാജ്യങ്ങളും ഇതിന്റെ പേരിലിന്നു വിദേശ നാണ്യം നേടുന്നു.ഈ മേഖലയിൽ ഇന്ത്യ വമ്പിച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിദേശ രാജ്യങ്ങളുമായുള്ള ബന്ധവും അതുവഴി ലോക സൗഹൃദവും പുതിയ പാതയിലാണ്.


ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക ഘടനയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ വിനോദ സഞ്ചാര വ്യവസായത്തിന്റെ സ്വാധീനം വിളിച്ചോതി സെപ്തംബര് 27 ലോക ടൂറിസം ദിനമായി ആചരിക്കുന്നു.


ഐക്യരാഷ്ട്ര സഭയുടെ ലോക ടൂറിസം സംഘടന 1970-ലാണ് വിവിധ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ടൂറിസം ദിനം ആചരിക്കാൻ തീരുമാനിച്ചത്.

Advertisment