ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: മുഖ്യമന്ത്രി കണ്ണൂർ വിസി നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ. വിസി നിയമനത്തിന് സ്വതന്ത്ര ചുമതലയില്ലാത്ത ഗവർണറെ എന്തിന് സ്വാധീനിക്കണമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു.
Advertisment
എന്നാൽ സ്വന്തം ജില്ലാക്കാരനായി മുഖ്യമന്ത്രി ഇടപെട്ടെന്ന് ഹർജിക്കാരനായ കോണ്ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല കോടതിയിൽ പറഞ്ഞു. കേസ് ഒക്ടോബർ 22ലേക്ക് മാറ്റി.
കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനായി മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്ന് ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാമക്കാല ഹർജി നൽകിയത്.