ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിയ യുവതിക്ക് ആശുപത്രിക്കു മുന്നിൽ തെരുവു നായയുടെ കടിയേറ്റു. കൊട്ടുകാൽ സ്വദേശിനി അപർണ(31)യ്ക്കാണ് കടിയേറ്റത്.
Advertisment
പൂച്ചയുടെ കടിയേറ്റതിനാൽ രണ്ടാമത്തെ കുത്തിവയ്പ്പെടുക്കാൻ എത്തിയതായിരുന്നു അപർണ. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. ആശുപത്രി ഗ്രില്ലിനുള്ളിൽ കിടന്നിരുന്ന നായയാണ് അപർണയെ ആക്രമിച്ചത്. കാലിന് ആഴത്തിൽ മുറിവേറ്റു. ഇവിടെതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് അയച്ചു.