Advertisment

പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയ യുവതിക്ക് ആശുപത്രിക്കു മുന്നിൽ തെരുവുനായയുടെ കടിയേറ്റു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിയ യുവതിക്ക് ആശുപത്രിക്കു മുന്നിൽ തെരുവു നായയുടെ കടിയേറ്റു.  കൊട്ടുകാൽ സ്വദേശിനി അപർണ(31)യ്ക്കാണ് കടിയേറ്റത്.

Advertisment

publive-image

പൂച്ചയുടെ കടിയേറ്റതിനാൽ രണ്ടാമത്തെ കുത്തിവയ്പ്പെടുക്കാൻ എത്തിയതായിരുന്നു അപർണ. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. ആശുപത്രി ഗ്രില്ലിനുള്ളിൽ കിടന്നിരുന്ന നായയാണ് അപർണയെ ആക്രമിച്ചത്. കാലിന് ആഴത്തിൽ മുറിവേറ്റു. ഇവിടെതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് അയച്ചു.

 

Advertisment