Advertisment

കോടിയേരിയുടെ വേർപാട് വിശ്വസിക്കാനാകാതെ എകെജി സെന്റിലെ ജീവനക്കാർ, ടിവിയിൽ കോടിയേരിയുടെ വിയോഗ വാർത്ത നിറണ്ണോടെ നോക്കി നിന്ന് നെടുവീർപ്പിടുന്നവർ, റിസപ്ഷനിലെ ഫോണിലേക്ക് നിലയ്ക്കാത്ത വിളികൾ, കുട്ടികളുമായി പാഞ്ഞെത്തിയത് നിരവധി പേർ, രാത്രിയും കോടിയേരിയുടെ വിയോഗ വാർത്ത വന്നതിന് പിന്നാലെ ജനപ്രവാഹം, കോടിയേരിയുടെ അനശ്വര ഓർമ്മകളിൽ എകെജി സെന്റർ വിതുമ്പുമ്പോൾ

New Update

തിരുവനന്തപുരം : സമീപ കാലത്തെല്ലാം കോടിയേരി ബാലകൃഷ്ണന്റെ തട്ടകം എകെജി സെന്ററായിരുന്നു. നേരരെ എതിർവശത്തെ ചിന്ത ഫ്‌ളാറ്റിലാണ് താമസമെങ്കിലും രാവിലെ മുതൽ രാത്രി വൈകുവോളം അദ്ദേഹം എകെജി സെന്റിലുണ്ടാകും. പാർട്ടിക്കാർക്കും അണികൾക്കുമെല്ലാം വേണ്ട നിർദ്ദേശങ്ങൾ നൽകികൊണ്ടും വായനയുമായും.

Advertisment

publive-image

കാണാനെത്തുന്നവരെ എല്ലാം ചെറിയ പുഞ്ചിരിയോടെ നേരിടും. കോടിയേരി ബാലകൃഷ്ണൻ ഇനി ഈ പടി കടന്നെത്തില്ലെന്ന വിഷമം ഉളളിലൊതുക്കിയാണ് എ.കെ.ജി സെന്ററിലെ ജീവനക്കാർ കോടിയേരിയുടെ മരണവിവരം ഉൾക്കൊണ്ടത്. നിറഞ്ഞ കണ്ണുകളോടെ നിരവധി പേരാണ് സെന്റിലേക്ക് എത്തിയത്.

പലരും അവിടെ എത്തുന്നത് വരെയും ആ വിയോഗ വാർത്ത ഉൾകൊണ്ടിരുന്നില്ല. സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് തത്ക്കാലത്തേക്ക് മാറിനിന്നപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മന്ത്രിസഭാ രൂപീകരണവേളയിലുമെല്ലാം എ.കെ.ജി സെന്റർ കേന്ദ്രീകരിച്ചായിരുന്നു കോടിയേരിയുടെ അണിയറ പ്രവർത്തനങ്ങൾ.

ചെന്നൈയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് തൊട്ടുമുമ്പും സി.പി.എം നേതൃയോഗങ്ങൾ കഴിഞ്ഞ് കോടിയേരി ഇവിടെ വാർത്താസമ്മേളനം നടത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വൈകിട്ടോടെ ചെന്നൈയിലേക്ക് തിരിച്ചപ്പോൾ തന്നെ കോടിയേരിയുടെ ആരോഗ്യനില വഷളാണെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു.


മുഖ്യമന്ത്രി വിദേശയാത്ര മാറ്റിവച്ചതോടെ ജോലികഴിഞ്ഞ് മടങ്ങിപോയ ജീവനക്കാരും സെന്ററിലേക്കെത്തി. രാത്രിയോടെ മരണവിവരം അറിഞ്ഞപ്പോൾ ജീവനക്കാരും പാർട്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരുമായിരുന്നു ഓഫീസിൽ.


publive-image

ജീവനക്കാർ പാർട്ടി പതാക താഴ്ത്തി കരിങ്കൊടി കെട്ടി. ചാനലുകളിൽ ബ്രേക്കിംഗ് വന്നപ്പോൾ പൊലീസ് എ.കെ.ജി സെന്ററിന് മുന്നിൽ നിലയുറപ്പിച്ചു. ജില്ലാ കമ്മിറ്റിയിലെ ചുരുക്കം ചില നേതാക്കളും പ്രവർത്തകരുമാണ് ആദ്യമെത്തിയത്. പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തൊട്ടപ്പുറത്തെ ചിന്തയുടെ ഫ്‌ളാറ്റിലുണ്ടായിരുന്നു.

അദ്ദേഹം വഴിയാണ് മൃതദേഹം തലശേരിയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പ്രവർത്തകർ സ്ഥിരീകരിച്ചത്. കോടിയേരിയ്ക്ക് എകെജി സെന്റിനേടുള്ള അതിയായ താതപര്യം കാരണം അവസാനമായി അദ്ദേഹം ഇവിടേക്ക് എത്തുമെന്നായിരുന്നു. എല്ലാവരുടെയും പ്രതീക്ഷ തെറ്റി.

മരണവിവരം വിശ്വസിക്കാൻ കഴിയാത്ത പ്രവർത്തകരിൽ പലരും എ.കെ.ജി സെന്ററിലെ ഫോണിലേക്ക് വിളിച്ചുകൊണ്ടേയിരുന്നു.

മരണവിവരം സ്ഥിരീകരിക്കുന്നതിനൊപ്പം നാളത്തെ ക്രമീകരണങ്ങൾ എങ്ങനെയൊക്കെ എന്നറിയാൻ കൂടി വേണ്ടിയായിരുന്നു ഫോൺവിളികൾ. വി.കെ.പ്രശാന്ത് എം.എൽ.എ എത്തിയപ്പോഴേക്കും നൂറോളം പ്രവർത്തകർ സെന്ററിന് മുന്നിൽ തമ്പടിച്ചിട്ടുണ്ടായിരുന്നു.


റിസപ്ഷനിൽ വച്ചിരുന്ന പാർട്ടി ചാനലിൽ നിറകണ്ണുകളോടെയാണ് പലരും കോടിയേരിയുടെ അന്ത്യവാർത്തകൾ നോക്കിനിന്നത്. തൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ അടക്കം സമൂഹത്തിന്റെ നാനാതുറകളിലുളളവർ എ.കെ.ജി സെന്ററിലേക്കെത്തി. കുട്ടികളുമായി കുടുംബത്തോടൊപ്പം എത്തിയവരും നിരവധിയായിരുന്നു.


publive-image

സി.പി.ഐയുടെ സമ്മേളനതിരക്കുകൾക്കിടയിലും പ്രകാശ് ബാബുവും പന്ന്യൻ രവീന്ദ്രനുമെത്തി. കോടിയേരിയുമായുളള നാൽപ്പത് വർഷത്തെ ബന്ധം ഓർത്തെടുത്ത പന്ന്യന് വാക്കുകൾ ഇടറി.

സംസ്ഥാന സമ്മേളനം മാറ്റിവയ്ക്കാനാകില്ലെന്നും അനുശോചനം രേഖപ്പെടുത്തുമെന്നും പ്രകാശ് ബാബു വ്യക്തമാക്കി. മന്ത്രി കെ.എൻ.ബാലഗോപാൽ, എ.എ.റഹീം എം.പി ഉൾപ്പെടെയുളളവരും മരണ വിവരമറിഞ്ഞ് എ.കെ.ജി സെന്ററിലെത്തി.

Advertisment